സംസ്ഥാനത്ത് നിപബാധയ്ക്ക് സാധ്യതയുള്ള സീസണായതിനാല്‍ ജനങ്ങൾക്ക് ജാഗ്രത മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് നിപബാധയ്ക്ക് സാധ്യതയുള്ള സീസണായതിനാല്‍ ജനങ്ങൾക്ക് ജാഗ്രത മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്. കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലെ പഴംതീനി വവ്വാലുകളില്‍ നിപ വൈറസിനെതിരേയുള്ള ആന്റിബോഡികള്‍ മുന്‍പേ കണ്ടെത്തിയിട്ടുള്ളതാണ്. ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ നിപയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങൾ, ഏകാരോഗ്യ സമീപനത്തിലൂന്നിയ പ്രതിരോധ പ്രവര്‍ത്തനങ്ങൾ തുടങ്ങി എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ശക്തിപ്പെടുത്തിയിട്ടുണ്ട്. നിപയെ ശാസ്ത്രീയമായി പ്രതിരോധിക്കാന്‍ ജനപങ്കാളിത്തവും സാമൂഹികജാഗ്രതയും ഉണ്ടാവണമെന്ന് ഡി.എം.ഒ. ഡോ. പി. ദിനീഷ് വ്യക്തമാക്കി.