സംസ്ഥാനത്ത് തെരുവുനായ് ആക്രമണവും പേവിഷബാധ മരണവും കുത്തനെ ഉയരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കടിയേറ്റ് ചികിത്സ തേടിയത് 12.93 ലക്ഷം പേരാണ്. 94 പേർ ഈ കാലയളവിൽ പേവിഷബാധയേറ്റ് മരിച്ചു. 2017ൽ 1.35 ലക്ഷം പേർക്ക് കടിയേറ്റു, 2024ൽ 3.6 ലക്ഷമായി ഉയർന്നു. മരണ സംഖ്യയും ഏതാനും വർഷങ്ങളായി കുത്തനെ ഉയരുന്നതയാണ് കണക്കുകൾ. 2020 വരെ പേവിഷബാധ മരണം വർഷം പത്തിൽ താഴെ മാത്രമായിരുന്നു. 2022 മുതൽ 25ന് മുകളിൽ എത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. 2024ൽ കൂടുതൽ തെരുവുനായ് ആക്രമണം റിപ്പോർട്ട് ചെയ്ത ജില്ല തിരുവനന്തപുരമാണ്. രണ്ടാംസ്ഥാനത്ത് കൊല്ലം, മൂന്നാമത് എറണാകുളം. ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്.