മസ്തിഷ്ക മരണം സംഭവിച്ച അലൻ വിടവാങ്ങിത് എട്ട് പേർക്ക് അവയവ ദാനത്തിലൂടെ പുതുജീവൻ നൽകിയ ശേഷമെന്ന് ആരോഗ്യ മന്ത്രി

മസ്തിഷ്ക മരണം സംഭവിച്ച അലൻ വിടവാങ്ങിത് എട്ട് പേർക്ക് അവയവ ദാനത്തിലൂടെ പുതുജീവൻ നൽകിയ ശേഷമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. എറണാകുളം പുത്തൻവേലിക്കര സ്വദേശിയായ അലൻ ബാംഗ്ലൂർ സപ്തഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിൽ ഫിസിയോതെറാപ്പി ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. പുതുവർഷത്തിന്റെ ആദ്യ ദിവസം ബാംഗ്ലൂരിൽ വച്ച് നടന്ന അപകടത്തിൽ അലന് മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. 19 വയസ്സുമാത്രം പ്രായമുള്ള അലൻ അനുരാജ് നടത്തിയ മഹത്തായ ദാനം ഏവരെയും അതിശയിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു വെന്നും മന്ത്രി ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. തീവ്ര ദുഃഖത്തിലും അവയവദാനത്തിന് സമ്മതിച്ച അലന്റെ കുടുംബത്തിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും, അലന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.