രാവിലെ കാപ്പി കുടിക്കുന്നവർക്ക് ആയുസ്സ് കൂടുമെന്ന് പഠന റിപ്പോർട്ട്. ചെറിയ അളവിൽ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും അമിതമായാൽ വിപരീതഫലം ചെയ്യുകയും ചെയ്യും. രാവിലെ കാപ്പി കുടിക്കുന്നവർക്ക് കാപ്പി കുടിക്കാത്തവരെ അപേക്ഷിച്ച് ഹൃദ്രോഗം വന്നു മരണപ്പെടാൻ 31 ശതമാനം സാധ്യത കുറവും മറ്റ് അസുഖങ്ങൾ വന്നു മരണപ്പെടാൻ 16 ശതമാനം സാധ്യത കുറവുമാണെന്നാന്നാണ് പഠനം വ്യക്തമാക്കുന്നത്. ദി യൂറോപ്യൻ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച കോഫി ഡ്രിങ്കിങ് ടൈമിങ്ങ് ഇൻ യുഎസ് അഡൾട്ട്സ് എന്ന പഠനത്തിലാണ് കാപ്പി കുടിക്കുന്നത് ആയുർദൈർഘ്യം വർദ്ധിപ്പിക്കുമെന്ന് വ്യക്തമാക്കുന്നത്. എന്നാൽ മെഡിക്കൽ റെക്കോഡുകൾ ഇത് സംബന്ധിച്ച് സൂചനകൾ ഒന്നും നൽകുന്നില്ല. കോഫിയുടെ അളവിനേക്കാളുപരി കുടിക്കുന്ന സമയമാണ് ബാധകം. രാവിലെ കാപ്പി കുടിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കുമെന്നും ഇത് ഹൃദായാരോഗ്യത്തിന് ഗുണകരമാകുന്നുവെന്നും ഹൃദ്രോഗ സാധ്യതകൾ കുറയ്ക്കുമെന്നും പഠനം പറയുന്നു. 1999-നും 2018-നുമിടയിൽ ജനിച്ച 40,725 പേരിലാണ് പഠനം നടത്തിയത്.