കണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥിനി മരിച്ചു. മറ്റു വിദ്യാർഥികൾക്ക് ഗുരുതരമായി പരുക്കേറ്റു. സാരമായി പരിക്കേറ്റ ഒരു വിദ്യാർഥിനി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സയിലാണ്. ബസിലുണ്ടായിരുന്ന മറ്റു വിദ്യാർഥികളെയും, ഡ്രൈവരെയും, ആയയെയും തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും സഹകരണ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. കുറുമാത്തൂർ ചിന്മയ വിദ്യാലയത്തിലെ സ്‌കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്. സ്‌കൂൾ വിട്ടശേഷം കുട്ടികളുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. വളക്കൈ പാലത്തിനു സമീപം നിയന്ത്രണം വിട്ട ബസ് റോഡിലേക്ക് തലകീഴായി മറിയുകയായിരുന്നു. ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം.