പാലുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍ നിന്ന് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ്. ഒരു ലിറ്റര്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് 500 ലിറ്റര്‍ വ്യാജ പാല്‍ ഉല്‍പ്പാദിപ്പിച്ചതിന് യുപിയില്‍ വ്യവസായിയെ പോലീസ് അറസ്റ്റ് ചെയ്തു. അഗര്‍വാള്‍ ട്രേഡേഴ്സ് ഉടമ അജയ് അഗര്‍വാളാണ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന തരത്തില്‍ കൃത്രിമ പാലുണ്ടാക്കി വില്‍പന നടത്തിയത്. ഈ പാല്‍ വില്‍ക്കുന്ന കടകളിലും സംഭരണ കേന്ദ്രങ്ങളിലും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യനടത്തിയ റെയ്ഡിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. അജയ് അഗര്‍വാള്‍ രണ്ട് പതിറ്റാണ്ടോളമായി ഇത്തരത്തില്‍ കൃത്രിമ പാലും പനീറും വില്‍പന നടത്തിയിരുന്നതായി അധികൃതര്‍ വെളിപ്പെടുത്തി. എങ്ങനെയാണ് മായം കലര്‍ന്ന പാല്‍ ഉല്‍പ്പാദിപ്പിച്ചതെന്നതിന്റെ വിഡിയോയും ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടുണ്ട്. രാസവസ്തുക്കളെക്കുറിച്ചറിയാന്‍ അജയ് അഗര്‍വാളിനെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. അതേസമയം ഇന്ത്യയിലെ പകുതിയോളം ഡയറികളിലെ പാലിലും പാലുല്‍പ്പന്നങ്ങളിലും മായം വ്യാപകമാണെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.