വയനാട് മേപ്പാടിയില്‍ മിഠായി കഴിച്ചതിന് പിന്നാലെ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം

Assorted chocolate bar and chunks, background. Flat lay with a multitude of chocolate kinds. Delicious cocoa dessert. Baking chocolate collection.

വയനാട് മേപ്പാടിയില്‍ മിഠായി കഴിച്ചതിന് പിന്നാലെ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം. പതിനാല് കുട്ടികളെ മേപ്പാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേപ്പാടി മദ്രസ്സയിലെ ഏഴാം ക്ലാസ്സിലെ കുട്ടികള്‍ക്കാണ് മിഠായി കഴിച്ചതിന് ശേഷം ശാരീരികാസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. ക്ലാസ്സിലെ ഒരു കുട്ടിയുടെ ജന്മദിനത്തിന് നല്‍കിയ മിഠായി കഴിച്ചതിന് ശേഷമായിരുന്നു സംഭവം. സമീപത്തെ കടയില്‍ നിന്ന് വാങ്ങിയ മിഠായി ആണ് ക്ലാസ്സില്‍ വിതരണം ചെയ്തത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാരും രക്ഷിതാക്കളും മാധ്യങ്ങളോട് വ്യക്തമാക്കി. മിഠായിയുടെ സാമ്പിള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.