ആലപ്പുഴ ചന്തിരൂരില്‍ പ്രസവത്തെ തുടര്‍ന്ന് യുവ ഡോക്ടര്‍ മരിച്ചു

ആലപ്പുഴ ചന്തിരൂരില്‍ പ്രസവത്തെ തുടര്‍ന്ന് യുവ ഡോക്ടര്‍ മരിച്ചു. ചന്തിരൂര്‍സ്വദേശി കബീറിന്റെയും ഷീജയുടെയും മകള്‍ ഡോ. ഫാത്തിമ കബീര്‍ ആണ് മരിച്ചത്. 30 വയസ്സായിരുന്നു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഓച്ചിറ സനൂജ് മന്‍സിലില്‍ ഡോ. സനൂജിന്റെ ഭാര്യയാണ് തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ മൂന്നാംവര്‍ഷ എം ഡി വിദ്യാര്‍ത്ഥിനി കൂടിയായ ഡോ. ഫാത്തിമ. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. യുവതിയുടെ രണ്ടാമത്തെ പ്രസവമായിരുന്നു.