കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നേഴ്‌സ് എന്ന് പരിചയപ്പെടുത്തി യുവതി നടന്‍ നിര്‍മല്‍ പാലാഴിയില്‍ നിന്ന് 40,000 രൂപ തട്ടിയെടുത്തതായി പരാതി

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നേഴ്‌സ് എന്ന് പരിചയപ്പെടുത്തി യുവതി നടന്‍ നിര്‍മല്‍ പാലാഴിയില്‍ നിന്ന് 40,000 രൂപ തട്ടിയെടുത്തതായി പരാതി. നടന്‍ തന്നെയാണ് സംഭവം ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്. വീട്ടിലെ കിണറ്റില്‍വീണ നായയെ രക്ഷിക്കാനിറങ്ങിയ ആളെ നായകുട്ടി കടിച്ചതിനെ തുടര്‍ന്നാണ് താരം മെഡിക്കല്‍ കോളേജിലെത്തിയത്. ഇവിടെവെച്ച് സ്റ്റാഫ് നഴ്‌സ് എന്നപേരില്‍ സ്വയം പരിചയപ്പെടുത്തിയ യുവതി പരിക്കേറ്റയാളെ ശുശ്രൂഷിക്കാന്‍ തയ്യാറായി. ദിവസങ്ങള്‍ക്ക് ശേഷം ഈ യുവതി താരത്തെ വിളിച്ച് പണം കടമായി ആവശ്യപ്പെടുകയായിരുന്നു. ഇത്തരത്തില്‍ നല്‍കിയ പണം തിരികെ ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതി സ്റ്റാഫ് നഴ്‌സ് അല്ലെന്നും പെയിന്‍ ആന്റ് പാലിയേറ്റീവിലെ താല്‍ക്കാലിക ജീവനക്കാരിയാണെന്നും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടന്‍ പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് യുവതി പണം തിരികെ നല്‍കിയതായും എന്നാല്‍ തനിക്ക് മറ്റൊരാളെ സഹായിക്കാനുള്ള മനസ് ഇതോടെ നഷ്ടമായെന്നും നിര്‍മല്‍ പാലാഴി പറയുന്നു.