സംസ്ഥാനത്ത് എലിപ്പനി വ്യാപനം ഗുരുതരമെന്ന് റിപ്പോര്‍ട്ട്

സംസ്ഥാനത്ത് എലിപ്പനി വ്യാപനം ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ഒരു മാസത്തിനിടെ എട്ട് പേര് എലിപ്പനി ബാധിച്ച് മരിച്ചതും ആശങ്ക ഉയര്‍ത്തുന്നതാണ്. ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ ദിവസം മാത്രം പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ എണ്ണം 9803 ആണ്. ഇതില്‍ 152 പേര്‍ക്ക് ഡെങ്കിപ്പനി ലക്ഷണങ്ങളും 32 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. അതേസമയം 24 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിക്കുകയും 9 പേര്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടുകയും ചെയ്തു. ഒരു മാസത്തിനിടെ 179 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഈ മാസം ഇതുവരെ 306 പേര്‍ക്കാണ് സംസ്ഥാനത്ത് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഈ വര്‍ഷം ഇതുവരെ 64 പേര്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചതും ആശങ്ക ഉയര്‍ത്തുന്നുണ്ട്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴയും രോഗ വ്യാപനം വിര്‍ധിപ്പിക്കുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.