അര്‍ജന്റീനയില്‍ പക്ഷിപ്പനി ബാധിച്ച് 17000ല്‍ അധികം എലഫന്റ് സീലുകള്‍ ചത്തതായി റിപ്പോര്‍ട്ട്. എലഫന്റ് സീലുകളുടെ 95 ശതമാനം കുഞ്ഞുങ്ങള്‍ കഴിഞ്ഞ വര്‍ഷം പക്ഷിപ്പനി ബാധിച്ച് ചത്തതായി നേച്ചര്‍ ജേണലിലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പെറുവില്‍നിന്നും ചിലിയില്‍നിന്നും സമുദ്രമാര്‍ഗം ആകാം പക്ഷിപ്പനി അര്‍ജന്റീനയില്‍ എത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 2023 മുതല്‍ അര്‍ജന്റീനയുടെ തീരങ്ങളില്‍ എലഫന്റ് സീലുകള്‍ വ്യാപകമായി ചത്തുവീഴുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പക്ഷിപ്പനി പൊതുവെ മനുഷ്യരെ ബാധിക്കില്ലെന്ന പൊതു ധാരണയ്ക്ക് എതിരായി കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രോഗം മനുഷ്യരില്‍ റിപ്പോര്‍ട്ട് ചെയ്തത് വലിയ ആശങ്കയ്ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അര്‍ജന്റീനയില്‍നിന്നും ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്.