പതിനാറുമാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന്റെ ശ്വാസകോശം കഴുകി ജീവിതത്തിലേക്ക് തിരികെപ്പിടിച്ചു

പതിനാറുമാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന്റെ ശ്വാസകോശം കഴുകി ജീവിതത്തിലേക്ക് തിരികെപ്പിടിച്ച് ജോധ്പുർ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്ടർമാരുടെ സംഘം. അപൂർവ ന്യൂമോണിയ ബാധിച്ചതിനെ തുടർന്നാണ് പെൺകുഞ്ഞിനെ ജോധ്പുർ എയിംസിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ശ്വാസകോശത്തിനുള്ളിൽ ലിപ്പോപ്രോട്ടീൻ പാളി അടിഞ്ഞതിനെ തുടർന്നുണ്ടാകുന്ന പൾമണറി ആൽവിയോളാർ പ്രോട്ടീനോസിസ് എന്ന സങ്കീർണമായ രോഗമാണെന്ന് ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് ദിവസം എട്ടുമണിക്കൂർ വീതം രണ്ട് ദിവസങ്ങളിലായി രണ്ട് ശ്വാസകോശപാളികളും കഴുകിയത്. പിഞ്ചുകുഞ്ഞിന്റെ ശ്വാസകോശം കഴുകി ജീവൻ രക്ഷിച്ച സംഭവത്തിൽ കാസർകോട്ടെ മലയാളി യുവ ഡോക്ടറുമുണ്ടായിരുന്നു. മേൽപ്പറമ്പ് ചെമ്പരിക്ക സീവ്യൂ ഹൗസിലെ ഡോ. സി.എ. ഫിർനാസാണ് ദൗത്യായ സംഘത്തിലെ മലയാളി .