മദ്യം ഉപയോഗിക്കാത്തവരിലെ ലിവർ സിറോസിസ് പ്രതിരോധിക്കാൻ കൃത്യമായ ഉറക്കത്തിനാകുമെന്ന് പഠന റിപ്പോർട്ട്. ചൈനയിലെ വാഷൂങ് യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. 1,12,196 നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് രോഗികളിൽ നടത്തിയ ഗവേഷണത്തിൽ ഉറക്കമില്ലായ്മ ക്രമേണ സിറോസിസിലേക്ക് നയിക്കുമെന്ന് വ്യക്തമായി. ഹെപ്പറ്റോളജി ഇന്റർനാഷണൽ ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. രോഗം വരാൻ ജനിതകമായി സാധ്യതയുള്ളവരിലും കൃത്യമായ ഉറക്കത്തിന്റെ ഗുണങ്ങൾ പ്രതിഫലിച്ചതായി പഠനം പറയുന്നു. കരളിന് കൂടുതൽ പരിക്കേൽക്കുമ്പോൾ കേടുവന്ന ടിഷ്യുകൾ കൂടും. അങ്ങനെ കരളിന്റെ രൂപം തന്നെ മാറിപ്പോകുന്ന അവസ്ഥയാണ് സിറോസിസ് എന്ന് അറിയപ്പെടുന്നത്.