കാൻസറിനോട് പോരാടി വിജയം വരിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞ് ദക്ഷിണ കൊറിയൻ അഭിനേതാവ് കിം വൂ ബിൻ. കാൻസർ ചികിത്സയ്ക്കുശേഷം വീണ്ടും അഭിനയജീവിതത്തിലേക്ക് തിരികെയെത്തിയ കിം വൂ ബിൻ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രോഗത്തെ അതിജീവിച്ചതിനേക്കുറിച്ച് പങ്കുവെച്ചത്. നേസോഫരിൻജിയൽ കാൻസറാണ് തന്നെ ബാധിച്ചതെന്ന് കിം പറഞ്ഞു. 2017-ലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനേക്കുറിച്ച് ഡോക്ടർ തന്നോട് പറഞ്ഞപ്പോൾ ഞെട്ടലായിരുന്നു. സിനിമയിൽ നിന്നുളള ഒരു രംഗംപോലെയാണ് തനിക്ക് അനുഭവപ്പെട്ടത്. അത് വെറും സ്വപ്നമായിരുന്നെങ്കിൽ എന്നെല്ലാം തോന്നിയിരുന്നുവെന്നും കിം പറഞ്ഞു.