പ്രമേഹസാധ്യത കുറയ്ക്കാൻ കഴിയുന്ന പുതിയ ഇനം അരി വികസിപ്പിച്ച് ഫിലിപ്പീൻസ് അന്താരാഷ്ട്ര അരി ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞർ. രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്ന ധാരാളം മാംസ്യം അടങ്ങിയ അരിയാണ് വികസിപ്പിച്ചത് .ഏഷ്യ പസഫിക് മേഖലയിലാണ് ലോകത്തിൽ 90 ശതമാനം അരി ഉത്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതും. ആഗോളതലത്തിൽ 60 ശതമാനം പ്രമേഹരോഗികളും ഇവിടെത്തന്നെ. വെള്ള അരി രക്തത്തിലെ പഞ്ചസാരയുടെ അളവുകൂടാൻ കാരണമാകും. ഇത് പ്രമേഹസാധ്യത ഉയർത്തുന്നു. വെള്ള അരിയോട് സമാനമാണെങ്കിലും ഈ ദോഷങ്ങളൊന്നും പുത്തൻ അരിക്കില്ലെന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. 10 വർഷം കൊണ്ട് 380 വിത്തിനങ്ങൾ പരിശോധിച്ചാണ് കുറഞ്ഞ ഗ്ലൈസീമിക് ഇൻഡക്സുള്ള പ്രമേഹസൗഹൃദ’ അരി ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തത്.