മലപ്പുറത്ത് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി ജില്ല ഭരണകൂടം. ജില്ലയില്‍ കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. 0483 273 2010, 0483 273 2060 എന്നീ നമ്പരുകളില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ്. തിരുവാലി പഞ്ചായത്തില്‍ അതീവ ജാഗ്രത തുടരുകയാണ്. പ്രദേശത്ത് രാവിലെ 10 മുതല്‍ 7വരെ മാത്രമാണ് കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു. പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.