ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ ഓപ്പണ്‍ വിസയുമായി കൈകോര്‍ക്കുന്നു

ചെറുകിട ബിസിനസ് സംരഭങ്ങള്‍ക്ക് ബിസിനസ് ബാങ്കിങ് സൗകര്യമൊരുക്കുന്ന ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ ഓപ്പണ്‍ വിസയുമായി കൈകോര്‍ക്കുന്നു. വിസയുമായി ചേര്‍ന്ന് ഫൗണ്ടേര്‍സ് കാര്‍ഡ് പുറത്തിറക്കാനാണ് ഓപ്പണിന്റെ ഈ നീക്കം. സിങ്കപ്പൂരില്‍ നടന്ന ഫിന്‍ടെക് ഫെസ്റ്റിവലിലാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായിരിക്കുന്നത്.

ചെലവുകളും വെണ്ടോര്‍ പേഔട്ടുകളും കൂടുതല്‍ സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫൗണ്ടേര്‍സ് കാര്‍ഡ് അവതരിപ്പിക്കുന്നത്. എക്‌സ്‌പെന്‍സ് മാനേജ്‌മെന്റ്, സബ്‌സ്‌ക്രിപ്ഷന്‍ മാനേജ്‌മെന്റ് എന്നീ പ്രത്യേകതകളോടു കൂടിയ കാര്‍ഡ് ഏഷ്യയില്‍ തന്നെ ഇതാദ്യമായാണ് അവതരിപ്പിക്കുന്നത്.

ബിസിനസ് രംഗത്ത് സ്റ്റാര്‍ട്ടപ്പുകളും എസ്എംഇകളും സൃഷ്ടിക്കുന്ന അനന്തമായ സാധ്യതകളെ തള്ളിക്കളയാനാവില്ലെന്നും ബിസിനസ് ബാങ്കിങ്ങിനായി വിസയുമായിച്ചേര്‍ന്ന് പ്രവര്‍ത്തിക്കാനായതില്‍ സന്തോഷമുണ്ടെന്നും ഓപ്പണിന്റെ സഹസ്ഥാപകനും സിഇഒയുമായ അനീഷ് അച്ച്യുതന്‍ പറഞ്ഞു.

LEAVE A REPLY