സ്ഥിരമായി ടാല്‍കം പൗഡര്‍ ഉപയോഗിക്കുന്നവരില്‍ അണ്ഡാശയ അര്‍ബുദരോഗത്തിന് സാധ്യതയെന്ന് ലോകാരോഗ്യസംഘടനയുടെ ഗവേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. ഡബ്ള്യു.എച്ച്.ഒയുടെ ഗവേഷണവിഭാഗമായ ദ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബേബി പൗഡര്‍ ഉള്പ്പെടെയുള്ളയുള്ളവയുടെ നിര്‍മ്മാണത്തിലെ പ്രധാന അസംസ്കൃതവസ്തുവായി സാധാരണ ഉപയോഗിച്ചുവരുന്നതാണ് ടാല്‍ക്. പ്രകൃത്യാല്‍തന്നെ ലഭിക്കുന്ന ഒരു ധാതുവാണിത്. ടാല്‍കം പൗഡര്‍, സൗന്ദര്യവര്‍ധകവസ്തുക്കള്‍ തുടങ്ങിയവയുടെ ഉപയോഗത്തിലൂടെയാണ് ടാല്‍കുമായി മനുഷ്യര്‍ പ്രധാനമായും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത്. ടാല്‍കിന്റെ ഖനന-സംസ്കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ടാല്‍ക് ഉത്പന്നങ്ങളുടെ ഉത്പാദനമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമാണ് ഇതിന്റെ ദോഷഫലം കൂടുതല്‍ ഉണ്ടാകുന്നതെന്നും ഐഎആര്‍സിയുടെ റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു.