വിരലുകളിലെ സന്ധികളെ ബാധിക്കുന്ന രോഗമായ ഗൗട്ട് ബാധിതരുടെ എണ്ണം 2050-ഓടെ 70% വർദ്ധിക്കുമെന്ന് പഠനം

വിരലുകളിലെ സന്ധികളെ ബാധിക്കുന്ന രോഗമായ ഗൗട്ട് ബാധിതരുടെ എണ്ണം 2050-ഓടെ 70% വർദ്ധിക്കുമെന്ന് പഠനം. സന്ധികളെ ബാധിക്കുന്ന ഒരു ഇൻഫ്ളമേറ്ററി ആർത്രൈറ്റിസ് രോഗമാണ് ഗൗട്ട്. യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടണിലെ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഹെൽത്ത് മെട്രിക്‌സ് അൻഡ് ഇവാലുവേഷനിലെ ഗവേഷകരാണ് പഠനം നടത്തിയത്. സ്ത്രീകളെക്കാൾ പുരുഷന്മരിൽ 3.26 മടങ്ങ് ഗൗട്ട് ബാധിതരുണ്ടെന്ന് പഠനത്തിൽ പറയുന്നു. ഗൗട്ട് ബാധിതരുടെ എണ്ണം 2050-ഓടെ 9.58 കോടി ആകുമെന്നും പഠനം പറയുന്നു. 35 രാജ്യങ്ങളിൽ നിന്ന് 1990 മുതൽ 2020 വരെ ശേഖരിച്ച വിവരങ്ങളാണ് പഠനത്തിനായി ഗവേഷകർ ശേഖരിച്ചത്. ലാൻസെറ്റ് ജേർണലീലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.