സംസ്ഥാനത്ത് എച്ച്1എൻ1 ബാധിച്ച ഒരാൾ മരിച്ചു. മലപ്പുറം പൊന്നാനി സ്വദേശിയാണ് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചത്. ഇൻഫ്ളുവൻസ വിഭാഗത്തിൽപ്പെട്ട വൈറസ് പനിയാണ് എച്ച്1 എൻ1. വായുവിലൂടെ പകരുന്ന വൈറസാണിത്. സാധാരണ വൈറൽ പനിക്കു സമാനമാണ് എച്ച്1 എൻ1 പനിയുടെ ലക്ഷണങ്ങൾ. ചില സാഹചര്യങ്ങളിൽ 100 ഡിഗ്രിക്കു മുകളിൽ പനി വരാം. കൂടാതെ ചുമ, തൊണ്ടവേദന, ശ്വാസതടസം, ചുമയ്ക്കുമ്പോൾ രക്തം തുപ്പുന്ന അവസ്ഥ, ശരീരവേദന, ഛർദ്ദി എന്നിവ ഉണ്ടാകുന്നു. ലക്ഷണങ്ങൾ ഉള്ളവർ ഡോക്ടറുടെ നിർദേശാനുസരണം മരുന്നു കഴിക്കണമെന്നും ആരോഗ്യ വകുപ്പ് കൂട്ടിച്ചേർത്തു.