പാലക്കാട്: പാലക്കാട് മെഡിക്കൽ കോളജിൽ ഡിവൈഎഫ്ഐ നടത്തി വരുന്ന സൗജന്യ ഉച്ച ഭക്ഷണ വിതരണ പരിപാടിയായ ഹൃദയപൂർവ്വം പൊതിച്ചോർ വിതരണം നാലു വർഷം പിന്നിട്ടു. ഇതുവരെ 15 ലക്ഷത്തോളം പൊതിച്ചോറുകളാണ് വീടുകളിൽ നിന്ന് ശേഖരിച്ച് ഡിവൈഎഫ്ഐ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിതരണം ചെയ്തത്. കഴിഞ്ഞ ദിവസം തൃശുർ മെഡിക്കൽ കോളജിൽ ഡിവൈഎഫ്ഐ നടത്തുന്ന പൊതിച്ചോർ വിതരണം ഏഴാം വർഷത്തിലേക്ക് കടന്നിരുന്നു. ഒരു കോടിയോളം പൊതിച്ചോറുകളാണ് തൃശുർ മെഡിക്കൽ കോളജിൽ ഡിവൈഎഫ്ഐ വിതരണം ചെയ്തത്. ഡി വൈ എഫ് ഐ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ നടക്കുന്ന ഹൃദയപൂർവ്വം പൊതിച്ചോറ് വിതരണത്തിന്റെ നാലാം വാർഷികം ഡി വൈ എഫ് ഐ സംസ്ഥാന ട്രഷറർ എസ്.ആർ അരുൺ ബാബു ഉദ്ഘാടനം ചെയ്തു.














