എറണാകുളം ജില്ലയിൽ ഒരാഴ്ചക്കിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 240 പേർക്കെന്ന് റിപ്പോർട്ട് . ഒരു ദിവസം മാത്രം 86 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 260 പേർക്ക് രോഗം സംശയിക്കുന്നുമുണ്ട്. ജില്ലയിൽ ശനിയാഴ്ച 86 പേർക്കും, തിങ്കളാഴ്ച 32 പേർക്കുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കളമശ്ശേരിയിലാണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്യിതത്. കളമശ്ശേരി-16, വെണ്ണല-മൂന്ന്, എടത്തല, ചൂർണിക്കര, കലൂർ, തമ്മനം എന്നിവിടങ്ങളിൽ -രണ്ട്, ആലുവ, കാക്കനാട്, രായമംഗലം, വല്ലാർപ്പാടം എന്നിവിടങ്ങളിൽ ഒന്നു വീതമാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 30 പേർക്ക് രോഗം സംശയിക്കുന്നതായി റിപ്പോർട്ട് ചെയ്തു.