ഗർഭഛിദ്ര ഗുളികക്കുള്ള നിയന്ത്രണം നീക്കി യു.എസ് സുപ്രീം കോടതി. യു.എസിൽ പകുതിയിലേറെ ഗർഭഛിദ്രങ്ങൾക്കും ഉപയോഗിക്കുന്ന മിഫെപ്രിസ്റ്റോൺ ഗുളികയുടെ നിയന്ത്രണമാണ് എടുത്തുകളഞ്ഞത്. ഗർഭഛിദ്രം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷമാണ് മരുന്നിന് പരിധി ഏർപ്പെടുത്തിയത്. എന്നാൽ, ഇതിനെതിരെ ഫെമിനിസ്റ്റ് സംഘടനകളും ഡെമോക്രാറ്റുകളും കടുത്ത പ്രതിഷേധത്തിലായിരുന്നു. 2016ലും 2021ലും ഗുളികയുടെ ഉപയോഗം എളുപ്പമാക്കാൻ എഫ്.ഡി.എ നടപടികൾ സ്വീകരിച്ചിരുന്നു. അതേസമയം ഗർഭച്ഛിദ്ര ഗുളികയുടെ ഉപയോഗം എളുപ്പമാക്കാനുള്ള സുപ്രീം കോടതി ഉത്തരവിനെ ബൈഡൻ സ്വാഗതം ചെയ്തു.