കൊച്ചി കളമശ്ശേരി ന​ഗരസഭാ ഓഫീസിൽ സൂപ്രണ്ട് അടക്കം ആറ് ഉദ്യോ​ഗസ്ഥർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി റിപ്പോർട്ട്

കൊച്ചി കളമശ്ശേരി ന​ഗരസഭാ ഓഫീസിൽ സൂപ്രണ്ട് അടക്കം ആറ് ഉദ്യോ​ഗസ്ഥർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇതേ തുടർന്ന് പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോ​ഗ്യവകുപ്പ് വ്യക്തമാക്കി. ന​ഗരസഭാപരിധിയിലെ വിവിധ ഇടങ്ങളിൽ ‍ഡെങ്കിപ്പനി പടരുന്നുതയാണ് റിപ്പോർട്ട്. രോ​ഗലക്ഷണങ്ങളുമായി ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണവും കൂടുകയാണ്. ഈഡിസ് ഈജിപ്റ്റി കൊതുകുകൾ പരത്തുന്ന ഡെങ്കൂ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകൾ മുട്ടയിട്ട് വളരുന്നത്. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂ.