ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി വ്യാപിക്കുന്നു. സംസ്ഥാനത്ത് ഇതുവരെ 1,02,758 പക്ഷികളെ കൊന്നു കുഴിച്ചുമൂടി. 14,732 മുട്ടകളും 15,221 കിലോ തീറ്റയും നശിപ്പിച്ചു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് പക്ഷിപ്പനി സ്ഥീരികരിച്ചത്. കൂടുതൽ നാശം സംഭവിച്ചത് ആലപ്പുഴയിലാണ്.
ചേർത്തല നഗരസഭയിലും കഞ്ഞിക്കുഴി പഞ്ചായത്തിലും പക്ഷിപ്പനി സംശയിക്കുകയും മുഹമ്മ പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിക്കുകയും ചെയ്യിത സാഹചര്യത്തിൽ ഈ പ്രദേശങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവിൽ ജാഗ്രതാ മുന്നറിയിപ്പ് നൽകി . മന്ത്രി ജെ. ചിഞ്ചുറാണിയുടെ അധ്യക്ഷതയിൽ ഓൺലൈനായി യോഗം ചേരുകയും, അതിനുശേഷം മന്ത്രി പി. പ്രസാദിന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ആണ് ജാഗ്രതാനിർദേശം നൽകിയത്. കൈനകരി, ആര്യാട്, മാരാരിക്കുളം തെക്ക്, ചേർത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീർമുക്കം, ചേർത്തല നഗരസഭ, കുമരകം, അയ്മനം, ആർപ്പൂക്കര, മണ്ണഞ്ചേരി, വെച്ചൂർ, മാരാരിക്കുളം വടക്ക്, ആലപ്പുഴ നഗരത്തിലെ പുന്നമട, കരളകം, പൂന്തോപ്പ്, കൊറ്റംകുളങ്ങര, കറുകയിൽ, കാളാത്ത്, ആശ്രമം, കൊമ്മാടി, തുമ്പോളി എന്നീ വാർഡുകൾ, പട്ടണക്കാട്, വയലാർ, ചേന്നം പള്ളിപ്പുറം, വൈക്കം മുനിസിപ്പാലിറ്റി, ടി.വി. പുരം, തലയാഴം, കടക്കരപ്പള്ളി എന്നി പ്രദേശങ്ങൾ.ജാഗ്രതാനിർദേശം കർശനമായി പാലിക്കണമെന്ന് കളക്ടർ അലക്സ് വർഗീസ് വ്യക്തമാക്കി.