സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി. ആലപ്പുഴയിലെ മുഹമ്മയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി. ആലപ്പുഴയിലെ മുഹമ്മയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമീപ ജില്ലയായ കോട്ടയത്തെ കുമരകം, ആര്‍പ്പൂക്കര, അയ്മനം, വെച്ചൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ താറാവ്, കോഴി, കാട, വളര്‍ത്തുപക്ഷികള്‍ എന്നിവയുടെ വില്‍പ്പനയ്ക്ക് വിലക്ക്. പക്ഷികളുമായി ബന്ധപ്പെട്ട മറ്റ് വ്യാപാര നടപടികള്‍ക്കും വിലക്കുണ്ട്. ജൂണ്‍ 12 വരെയാണ് നിയന്ത്രണം. പക്ഷിപ്പനി സാധാരണയായ മനുഷ്യരിലേയ്ക്ക് പകരാറില്ലെങ്കിലും പക്ഷിപ്പനി ബാധിച്ച് മരണം സംഭവിച്ചതായ റിപ്പോര്‍ട്ടുകള്‍ ലോകാരോഗ്യ സംഘടന പുറത്തുവിട്ടിരുന്നു.