സംസ്ഥാനത്ത് മഴ ശക്തമാകുന്നു

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുൻനിർത്തി പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ബുധനാഴ്ചയും ഇടുക്കി, പാലക്കാട് ജില്ലകളിൽ വ്യാഴാഴ്ചയും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴ മുന്നറിയിപ്പിനെ തുടർന്ന് എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം എന്നും ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.