സംസ്ഥാനത്ത് ജൂലൈയിൽ ഡെങ്കിപ്പനി കേസുകൾ കൂടാൻ സാധ്യതയുണ്ടെന്നു ആരോഗ്യമന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് ജൂലൈയിൽ ഡെങ്കിപ്പനി കേസുകൾ കൂടാൻ സാധ്യതയുണ്ടെന്നു ആരോഗ്യമന്ത്രി വീണാ ജോർജ്. വ്യാപനം തടയാനായി ആരോഗ്യവകുപ്പ് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുമെന്നും എല്ലാവരും വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ജനുവരിയിൽത്തന്നെ ആരോഗ്യവകുപ്പ് ആരോഗ്യ ജാഗ്രതാ കലണ്ടർ പുറത്തിറക്കിയിരുന്നു. ഈ വർഷം ഡെങ്കിപ്പനി കേസുകളുടെ വ്യാപനത്തിന് സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ‍മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനുള്ള യോഗം നടത്തി എന്നും ആരോഗ്യ മന്ത്രി എടുത്ത് പറഞ്ഞു.