ആലപ്പുഴയിൽ വയറിങ് ജോലിക്കിടെ ഇലക്ട്രീഷ്യൻ സൂര്യാഘാതം മൂലം കുഴഞ്ഞുവീണു മരിച്ചു

ആലപ്പുഴയിൽ വയറിങ് ജോലിക്കിടെ ഇലക്ട്രീഷ്യൻ സൂര്യാഘാതം മൂലം കുഴഞ്ഞുവീണു മരിച്ചു. പൂങ്കാവ് പുത്തൻപുരയ്ക്കൽ വീട്ടിൽ സുഭാഷ് ആണ് മരിച്ചത്. സൂര്യാഘാതം മൂലമാണ് മരണമെന്നാണ് പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സംസ്ഥാനത്ത് ഇതുവരെ മൂന്നുപേർ സൂര്യാഘാതമേറ്റ് മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. പാലക്കാട് എലപ്പുള്ളി സ്വദേശിനി ലക്ഷ്മിയമ്മ, മാഹി സ്വദേശി യു.എം.വിശ്വനാഥൻ, ഇടുക്കി കാളിയാർ സ്വദേശി സുരേന്ദ്രൻ എന്നിവരാണു സൂര്യാഘാതം മൂലം നേരത്തേ മരിച്ചത്.