മകന്റെ സർജറി വിജയകരമായി പൂർത്തിയായ സന്തോഷം പങ്കുവച്ച് നടൻ അമൽ രാജ്ദേവ്. കഴിഞ്ഞ ദിവസമാണ് മൂത്ത മകൻ ആദിക്ക് നട്ടെല്ലിന് സർജറി ചെയ്യാൻ പോകുന്ന വിവരം നടൻ അമൽ രാജ്‌ദേവ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. എടാ മോനെ’ എന്നു വിളിച്ചുകൊണ്ട് പങ്കുവച്ച പുതിയ പോസ്റ്റിലാണ് മകൻറെ സർജറി കഴിഞ്ഞ വിവരം അമൽ പറയുന്നത്. ‘‘ഞങ്ങളും അവനും ഹാപ്പിയാണ്. ഇന്നലെ നടന്ന ആദിയുടെ സർജറി വിജയകരമായി. ഇനി നാല് നാൾ ആശുപത്രി വാസം. പിന്നെ വീട്ടിൽ രണ്ട് മാസം റെസ്റ്റ്. ഈ ഘട്ടത്തിൽ ഞങ്ങൾക്കും ആദിക്കുമൊപ്പം നിന്നവർ, പ്രാർഥനകളിൽ ഒപ്പം കൂട്ടിയവർ, ഫോൺ വിളിച്ചവർ, മെസേജ് സാന്ത്വനങ്ങൾ, അവനായി പലയിടത്തായി വഴിപാട് നടത്തിയവർ, നേരിട്ടെത്തിയവർ, ബന്ധുക്കൾ, സൗഹൃദങ്ങൾ, അപരിചിതർ, ചക്കപ്പഴം ടീം, ആസ്റ്റർ മെഡിക്കൽ ടീം, നാടക ബന്ധുക്കൾ, ആദിയുടെ സ്‌കൂൾ ടീച്ചേർഴ്‌സ്, ഭാവലയ ടീം. അറിയുന്നതും അറിയാത്തവരുമായി ഓരോരുത്തരും നൽകിയ ധൈര്യവും സപ്പോർട്ടും കരുതലും സാന്ത്വനവും വളരെ വളരെ വിലപ്പെട്ടതാണ്. വാക്കുകൾക്കതീതമാണ് ഈ സ്‌നേഹവും കരുതലും. എല്ലാരോടും എല്ലാരോടും ഒത്തിരി ഇഷ്ടം, ഒത്തിരി നന്ദി എന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ചക്കപ്പഴം എന്ന സീരിയലിലൂടെ പ്രേക്ഷക ഇഷ്ടം നേടിയെടുത്ത നടനാണ് അമൽ ദേവ്.