സ്തനാർബുദം സ്ഥിരീകരിച്ച സ്ത്രീകളുടെ എണ്ണം 78 ദശലക്ഷമെന്ന്‌ പഠന റിപ്പോർട്ട്

ലോകത്ത് അഞ്ചുവർഷത്തിനിടെ സ്തനാർബുദം സ്ഥിരീകരിച്ച സ്ത്രീകളുടെ എണ്ണം 78 ദശലക്ഷമെന്ന്‌ പഠന റിപ്പോർട്ട്. ലാൻസെറ്റ് കമ്മീഷൻ ആണ് പഠനം നടത്തിയിരിക്കുന്നത്. 2040 ആകുമ്പോഴേക്ക് സ്തനാർബുദം ബാധിച്ചുള്ള മരണനിരക്കുകൾ പ്രതിവർഷം പത്തുലക്ഷം എന്ന നിലയിലേക്ക് എത്തുമെന്നും പഠനം പറയുന്നു. വരുമാനം കുറഞ്ഞ രാജ്യങ്ങളേയും ഇടത്തരം വരുമാനമുള്ള രാജ്യങ്ങളേയുമാണ് ഇതേറ്റവും കൂടുതൽ ബാധിക്കുക. അതിനാൽ ഈ വിഷയത്തിൽ കൂടുതൽ ജാഗ്രത വേണമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു. സ്തനാർബുദം ശരീരത്തിന്റെ മറ്റു ഭാ​ഗങ്ങളിലേക്കും വ്യാപിക്കുന്ന അവസ്ഥ ഉള്ളവരുടെ എണ്ണം ഇപ്പോഴും അജ്ഞാതമാണെന്നും ഇത് മതിയായ ചികിത്സ ലഭ്യമാകാൻ തടസ്സമാവുകയാണെന്നും ​ഗവേഷകർ വ്യക്തമാക്കുന്നു. കൃത്യമായ മാസമുറ ഉള്ള സ്ത്രീകൾ, മാസമുറ കഴിഞ്ഞാൽ ഉടനെയും അതില്ലാത്തവർ ഒരുമാസത്തോളം വരുന്ന കൃത്യമായ ഇടവേളയിലും സ്വയം സ്തനാർബുദ പരിശോധന നടത്തണം എന്നും പഠനം നിർദ്ദേശിക്കുന്നു.