കാൻസറിനെ അതിജീവിച്ചതിന് പിന്നാലെ ക്യാന്‍സറിന് കൃത്യസമയത്ത് ചികിത്സ ഉറപ്പുവരുത്തണമെന്ന മുന്നറിയിപ്പുമായി സീമാ പട്ടീൽ. വളരെയേറെ ആരോഗ്യവതിയായിരുന്ന തന്നെ കാൻസർ പെട്ടന്ന് ബാധിക്കുകയിരുന്നുവെന്നും സീമ പറഞ്ഞു. 2021 നവംബറിലാണ് സീമയ്ക്ക് സ്തനാർബുദം സ്ഥിരീകരിക്കുന്നത്. കൂടുതൽ പരിശോധനക്കായി പെറ്റ് സ്കാനിനു പോയിരുന്നു. പിന്നീട് സ്തനങ്ങൾ നീക്കം ചെയ്ത് ഒരാഴ്ചയ്ക്കിപ്പുറം ട്രെഡ്മിൽ പരിശീലനം തുടങ്ങിയെന്നും, കീമോതെറാപ്പി ചെയ്യിതുവെന്നും സീമ പറഞ്ഞു. ആദ്യഘട്ട കീമോതെറാപ്പി കഠിനമായിരുന്നുവെന്നും,രണ്ടാംഘട്ട കീമോതെറാപ്പിക്ക് ശേഷം കുറേശ്ശെ നടക്കാൻ തുടങ്ങിയെന്നും സീമ കൂട്ടിച്ചേർത്തു . തുടർച്ചയായുള്ള വർക്കൗട്ട് തന്നെ സാധാരണ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്നെന്നും, ഒരുവർഷത്തെ ചികിത്സക്കൊടുവിൽ കാൻസർമുക്തമായെന്ന് സ്ഥിരീകരിക്കുകയും ചെയ്യിതുവെന്ന് സീമാ പട്ടീൽ ഒരു പോഡ്കാസ്റ്റ് ഷോയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.