കേരളത്തില്‍ മാറിവരുന്ന ജീവിത ശൈലി സംസ്ഥാനത്തെ കുട്ടികളുടെ ഉയരത്തെയും തൂക്കത്തെയും കാര്യമായി ബാധിക്കുന്നതായി ദേശിയ കുടുംബാരോഗ്യ സര്‍വ്വേ.

കേരളത്തില്‍ മാറിവരുന്ന ജീവിത ശൈലി സംസ്ഥാനത്തെ കുട്ടികളുടെ ഉയരത്തെയും തൂക്കത്തെയും കാര്യമായി ബാധിക്കുന്നതായി ദേശിയ കുടുംബാരോഗ്യ സര്‍വ്വേ. 6 മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികളില്‍ 63 ശതമാനം കുട്ടികളിലും പ്രായത്തിനനുസരിച്ച് പൊക്കമില്ലായ്മ, ഭാരമില്ലായ്മ, പൊക്കത്തിനനുസരിച്ച് വണ്ണമില്ലായ്മ അമിത വണ്ണം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ പ്രകടമാണെന്ന് സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ 6 മാസംമുതല്‍ 5 വയസ്സുവരെയുള്ള കുട്ടികളില്‍ 39 ശതമാനംപേര്‍ വിളര്‍ച്ച നേരിടുന്നതായും, വിളര്‍ച്ചയുള്ള അമ്മമാരുടെ കുട്ടികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നതെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഗര്‍ഭിണികളിലെ വിളര്‍ച്ച 22.6 ശതമാനത്തില്‍നിന്ന് 31.4 ശതമാനമായി വര്‍ധിച്ചതായും സര്‍വ്വേ വ്യക്തമാക്കുന്നു. ജീവിത ശൈലിയിലുണ്ടായ മാറ്റമാണ് ഇവയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.