ടാപ്പ് വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ഹാനികരമായ പ്ലാസ്റ്റിക് കണങ്ങളെ 80 ശതമാനം വരെ ഇല്ലാതാക്കാൻ ജലം ചൂടാക്കുകവഴി കഴിയുമെന്ന് പഠന റിപ്പോർട്ട്. ചൈനയിലെ ജിനാൻ യൂണിവേഴ്‌സിറ്റിയിലെ ഡോ.എഡ്ഡി സെങ്ങിൻറെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. വെറും അഞ്ച് മിനിറ്റ് തിളപ്പിച്ച വെള്ളത്തിൽ പോലും ചെറിയ പ്ലാസ്റ്റിക് കണങ്ങളുടെ 80 % വരെ നീക്കം ചെയ്യാൻ കഴിയുന്നുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. ഡോ.എഡ്ഡി സെങും സംഘവും ഒരു ലിറ്റർ ടാപ്പ് വെള്ളത്തിൽ ശരാശരി 1 മില്ലിഗ്രാം വീതം മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം കണ്ടെത്തി. തുടർന്ന് ഇവർ ഈ വെള്ളം അഞ്ച് മിനിറ്റ് തിളപ്പിച്ച ശേഷം മൈക്രോപ്ലാസ്റ്റികുകളുടെ സാന്നിധ്യം അളന്നു. പഠനത്തിൽ വെള്ളം തിളപ്പിച്ചപ്പോൾ മൈക്രോപ്ലാസ്റ്റിക്കിൻറെ സാന്നിധ്യത്തിൽ 80%-ത്തിലധികം കുറവാണ് രേഖപ്പെടുത്തിയത്. വിശദമായ പഠനത്തിൽ ഗവേഷകർ വെള്ളത്തിൽ കണ്ടെത്തിയ മൂന്ന് സംയുക്തങ്ങളിൽ തിളപ്പിക്കുമ്പോൾ സംഭവിക്കുന്ന ആഘാതം പരിശോധിച്ചു. പോളിസ്റ്റൈറൈൻ, പോളിയെത്തിലീൻ, പോളിപ്രൊഫൈലിൻ എന്നീ സംയുക്തങ്ങൾ പൂർണ്ണമായും നശിക്കാത്തതിനാൽ അവ വൈറസിൻറെ ഏകദേശ വലുപ്പമുള്ള നാനോപ്ലാസ്റ്റികായി വിഘടിക്കുന്നു, ഇത് മനുഷ്യകോശങ്ങളുടെ യന്ത്രങ്ങളെ നശിപ്പിക്കാനും കുടൽ പാളി, രക്തം തുടങ്ങിയ പ്രധാന സംരക്ഷണ ഫിൽട്ടറുകളിലൂടെ കടന്നുപോകാൻ ആവശ്യമായ വലുപ്പത്തിലായിരിക്കും. ഇത് മസ്തിഷ്ക തടസത്തിന് കാരണമാകുന്നു. എന്നാൽ, വെള്ളം തിളപ്പിക്കുന്നത് വഴി ഇത്തരം മൈക്രോപ്ലാസ്റ്റിക്കുകളെ വിഘടിക്കാൻ സഹായിക്കുന്നു. കഠിന ജലം വിഘടിക്കുമ്പോഴാണ് ഇത്തരത്തിൽ മൈക്രോപ്ലാസ്റ്റിക്കുകൾ വിഘടിക്കാൻ സാധ്യത കൂടുതലെന്നും പഠനത്തിൽ പറയുന്നു.