കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ദേശീയ സമാഹരണ പദ്ധതിയിൽ കരിപ്പൂർ വിമാനത്താവളവും

ഇന്നലെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിയിൽ കരിപ്പൂര്‍ വിമാനത്താവളവും ഉൾപ്പെടുത്തിയിട്ടുണ്ട്. 2023ഓടെ കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. 2023 കാലത്ത് കൈമാറാനുള്ള പട്ടികയിലാണ് വിമാനത്താവളം ഉള്‍പ്പെട്ടത്. വിമാനത്തിന്റെ ആസ്തി രണ്ട് വർഷത്തിനുള്ളിൽ സ്വകാര്യ മേഖലയ്ക്ക് ഏറ്റെടുക്കാം. 2022ൽ ആരംഭിച്ച് 2025ൽ അവസാനിക്കുന്ന രീതിയിലാണ് പദ്ധതിരേഖ തയ്യാറാക്കിയിരിക്കുന്നത്. ദേശീയപാത, മൊബൈൽ ടവറുകൾ, സ്റ്റേഡിയങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയാണ് പ്രധാനമായും സ്വകാര്യവത്കരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിസ്ഇൻവെസ്റ്റ്‌മെന്റ് നയം അനുസരിച്ചാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രസ്തുത നയം അനുസരിച്ച് സർക്കാർ സാന്നിധ്യം വളരെ കുറഞ്ഞ മേഖലകളിലേക്ക് ചുരുക്കാനാണ് തീരുമാനം. മികച്ച രീതിയിൽ ലാഭമുണ്ടാക്കാത്ത മേഖലകൾ സ്വകാര്യവത്കരിക്കുകയെന്നതാണ് സർക്കാർ നയമെന്നും ഇത്തരത്തിൽ സ്വകാര്യവത്കരിച്ചാൽ മേഖലയിലെ കൂടുതൽ നിക്ഷേപങ്ങൾക്കുള്ള ഫണ്ട് കേന്ദ്രസർക്കാരിന് ലഭിക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

വിവിധ മേഖലകളിൽ സ്വകാര്യവത്കരിക്കുന്ന സ്വത്തിന്‍റെ മൂല്യം;

  • റോഡ്                                              -1,60,200 കോടി
  • റെയിൽവേ                                      -1,52,496 കോടി
  • വ്യോമയാനം                                    -20,782 കോടി
  • തുറമുഖം                                         -12,828 കോടി
  • സ്റ്റേഡിയം                                        -11,450 കോടി
  • വൈദ്യുതി ഉത്പാദനം                     -39,832 കോടി
  • വൈദ്യുതി വിതരണം                      -45,200 കോടി
  • നാച്ചുറൽ ഗ്യാസ് പൈപ്പ്‌ലൈൻ        -24,462 കോടി
  • ടെലികോം                                      -35,100 കോടി
  • വെയർഹൗസിങ്                             -28,900 കോടി
  • ഖനനം                                            -28,747 കോടി
  • അർബൻ റിയൽ എസ്റ്റേറ്റ്                 – 15,000 കോടി
  • പ്രൊഡക്റ്റ് പൈപ്പ്‌ലൈൻ/ മറ്റുള്ളവ-22,504 കോടി

LEAVE A REPLY