ആരോഗ്യപരിപാലന മേഖലയിലേക്ക് കരുത്തോടെ പ്രവേശിക്കാന്‍ ഒരുങ്ങുകയാണ് എഐ. പ്രമുഖ എഐ ചിപ് നിര്‍മാതാക്കളായ എന്‍വിഡിയ, ഹിപ്പോക്രാറ്റിക് എഐ എന്നീ കമ്പനികളാണ് സഹാനുഭൂതിയുള്ള, ‘ എംപതെറ്റിക് എഐ ഹെല്‍ത്‌കെയര്‍ ഏജന്റുമാരെ’ സൃഷ്ടിച്ചെടുക്കാനുള്ള പദ്ധതി നടപ്പിലാക്കുന്നത്. പരിചരണം ലഭിക്കുന്നവരോട് താഴ്ന്ന സ്വരത്തില്‍ സംസാരിക്കുക, സ്വാഭാവികമായ വൈകാരികബന്ധം സ്ഥാപിക്കുക തുടങ്ങിയവയിലൊക്കെയാണ് എഐക്ക് പരിശീലനം നല്‍കുക. ആരോഗ്യപരിപാലന മേഖലയെ മാത്രം മനിസില്‍കണ്ട് വികസിപ്പിച്ച ലാര്‍ജ് ലാംഗ്വെജ് മോഡലുകളില്‍ അധിഷ്ഠിതമാണ് എഐ ഏജന്റുമാര്‍ പ്രവർത്തിക്കുക. എഐയുടെ കടന്നുവരവോടെ ആരോഗ്യ പരിപാലന മേഖല പുതിയ യുഗത്തിലേക്ക് പ്രവേശിക്കും എന്നാണ് എ ഐ കമ്പനികൾ വ്യക്തമാക്കുന്നത്. അതേസമയം വെര്‍ച്വല്‍ പരിചരണ മേഖലയിലുള്ളവരുടെ ജോലിക്കാണ് എംപതെറ്റിക് എഐ പൊടുന്നനെ ഭീഷണി ഉയർത്തുന്നത് എന്ന ആരോപണവും ഉയരുന്നുണ്ട്.