കോഴിക്കോട് പതിമ്മൂന്നുകാരന്റെ നെഞ്ചിൽ നിന്ന് ഒന്നരക്കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു

കോഴിക്കോട് പതിമ്മൂന്നുകാരന്റെ നെഞ്ചിൽ നിന്ന് ഒന്നരക്കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു. ടെറടോമ എന്ന മുഴ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയയിലൂടെയാണ് നീക്കംചെയ്തത്. മുടികൾ, പേശികൾ, എല്ലുകൾ, അസ്ഥികൾ എന്നിങ്ങനെ പലതരം ടിഷ്യൂ ചേർന്ന മുഴയാണ് ടെറടോമ. ജന്മനാ ഉണ്ടാകുന്നതാണിത്. സാധാരണമായി അണ്ഡാശയത്തിലും നട്ടെല്ലിന്റെ കീഴ്ഭാഗത്തതുമാണ് മുഴ രൂപപ്പെടുന്നത്. പതിമ്മൂന്നുകാരന്റെ നെഞ്ചിനുള്ളിൽ വലതുഭാഗത്തായിരുന്നു മുഴ. ഇത് വലത് ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ പൂർണമായും ബാധിച്ചിരുന്നു. മുഴ, ഹൃദയത്തെ ഇടതുഭാഗത്തേക്ക് തള്ളി ഇടത് ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. ശസ്ത്രക്രിയയിലൂടെ മുഴ നീക്കംചെയ്യുകയും ഒപ്പം, തൊറാസിക് നാളിയെ ബാധിച്ചിരുന്നതിനാൽ നെഞ്ചിന്റെ അറയിൽ കൊഴുപ്പുനിറയുന്ന രോഗാവസ്ഥ മാറ്റുന്നതിനായി മറ്റൊരു ശസ്ത്രക്രിയകൂടി നടത്തുകയും ചെയ്തു. ശസ്ത്രക്രിയകൾക്ക് ശേഷം കുട്ടി സുഖംപ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.