വാടക ഗർഭധാരണ നിബന്ധനകളിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ

വാടക ഗർഭധാരണ നിബന്ധനകളിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. വാടക ഗർഭധാരണത്തിന് ദാതാവ് വഴി അണ്ഡവും ബീജവും സ്വീകരിക്കുന്ന വ്യവസ്ഥയിലാണ് കേന്ദ്ര സ‍ർക്കാർ മാറ്റം വരുത്തിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ മാർച്ചിൽ കൊണ്ടുവന്ന നിബന്ധനകളിലാണ് ഇപ്പോൾ മാറ്റം. ദമ്പതികളിൽ ഒരാൾക്ക് ആരോഗ്യപ്രശ്നമുണ്ടെന്ന് മെഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തിയാൽ പുറത്ത് നിന്ന് അണ്ഡമോ അല്ലെങ്കിൽ ബീജമോ സ്വീകരിക്കാമെന്നാണ് പുതിയ വ്യവസ്ഥ. പുറത്ത് നിന്ന് ഇവയിൽ ഏതെങ്കിലും ഒന്ന് മാത്രം സ്വീകരിക്കാനാണ് അനുമതി നൽകിരിക്കുന്നത്. പുറത്ത് നിന്ന് ഇവ സ്വീകരിക്കാനാകില്ലെന്ന വ്യവസ്ഥ ചോദ്യം ചെയ്യത് നിരവധി ഹർജികൾ ആണ് സുപ്രീം കോടതിയിൽ എത്തിയത്. തുടർന്ന് ആണ് വ്യവസ്ഥയിൽ പുനഃപരിശോധന സംബന്ധിച്ച് സുപ്രീം കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടിയത്. നിയമത്തിൽ ഭേദഗതി വരുത്തിയ വിഷയം കേന്ദ്രം കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് ഏപ്രിൽ 15ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.