ഫെബ്രുവരി 15 അന്താരാഷ്ട്ര ബാല്യ കാൻസർ ദിനം

ഇന്ന് അന്താരാഷ്ട്ര ബാല്യ കാൻസർ ദിനം. ആഗോളതലത്തിൽ ഓരോ വ‍ർഷവും 4 ലക്ഷം കുട്ടികളിലാണ് ക്യാൻസർ രോഗം സ്ഥിരീകരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. കുട്ടികളിൽ വരുന്ന കാൻസറുകളിൽ രക്താർബുദമാണ് ഏറ്റവും മുന്നിൽ നിൽക്കുന്നത്. മസ്തിഷ്ക അർബുദം, ലിംഫോമകൾ, ന്യൂറോബ്ലാസ്റ്റോമ തുടങ്ങിയവയാണ് കുട്ടികളിൽ കണ്ടുവരുന്ന മറ്റു ക്യാന്സറുകൾ. കുട്ടികളിലെ ക്യാൻസർ ചികിത്സയ്ക്ക് ആധുനിക വഴികൾ അവലംബിയ്ക്കുന്നതിലൂടെ രോഗം ചികിത്സിച്ച് മാറ്റാൻ കഴിയുക മാത്രമല്ല, ഇതിന്റെ പാർശ്വഫലങ്ങൾ കാര്യമായി കുറയ്ക്കാനും സാധിയ്ക്കും. ഇതിനായി CAR-T സെൽ തെറാപ്പി, ജീൻ തെറാപ്പി, ഇമ്യൂണോതെറാപ്പി എന്നിവ പിഡീയാട്രിക് ക്യാൻസർ കേസുകളിൽ കാര്യമായ ഫലപ്രാപ്തിയ്ക്ക് സഹായിക്കുമെന്നു ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.