കേൾവി തകരാർ ഉള്ളവർ ശ്രവണ സഹായികൾ ഉപയോഗിക്കുന്നത് അവരുടെ അകാല മരണ സാധ്യത കുറയ്‌ക്കുമെന്ന് പഠനം. ശ്രവണ സഹായികളുടെ ഉപയോഗം സാമൂഹിക ഒറ്റപ്പെടലിനും വിഷാദരോഗത്തിനും മറവിരോഗത്തിനുമൊക്കെയുള്ള സാധ്യത കുറയ്ക്കും, ഇതാകാം ശ്രവണസഹായികൾ ഉപയോഗിക്കുന്നവരെ ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കാൻ സഹായിക്കുന്നതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയിലെ വൈദ്യശാസ്‌ത്ര, ഗവേഷണ സ്ഥാപനമായ കെക് മെഡിസിനിലെ ഗവേഷകരാണ് പഠനം നടത്തിയത്. ലാൻസെറ്റ് ഹെൽത്തി ലോൻജിവിറ്റി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേൾവി പ്രശ്‌നമുള്ള മുതിർന്നവരിൽ ശ്രവണ സഹായികൾ ഉപയോഗിക്കുന്നവർക്ക് അത് ഒരിക്കലും ഉപയോഗിക്കാത്ത രോഗികളെ അപേക്ഷിച്ച് അകാല മരണ സാധ്യത 24 ശതമാനം കുറവാണെന്ന് പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇത് കൂടുതൽ പേരെ ശ്രവണ സഹായികൾ ധരിക്കാൻ പ്രോത്സാഹിപ്പിക്കുന്നതാണ് എന്ന് ഗവേഷകർ വ്യക്തമാക്കുന്നു