കട്ടിയുള്ള പുരികത്തിനായി കറ്റാർവാഴ ജെൽ

കട്ടിയുള്ള പുരികത്തിനായി വീട്ടിൽ ചെയ്യാവുന്ന പ്രതിവിധിയാണ് കറ്റാർവാഴ ജെൽ.
കറ്റാർവാഴയുടെ ജെൽ നിങ്ങളുടെ പുരികങ്ങളിൽ മസാജ് ചെയ്യുക. ശേഷം 30 മിനിറ്റ് കഴിഞ്ഞു ഇത് കഴുകി കളയുക, ഇത് പുരികം കട്ടിവെക്കാനും, പുരികം കൊഴിഞ്ഞു പോകാതിരിക്കാനും സഹായിക്കും. പുരികത്തിനു നല്ല നിറം കിട്ടാൻ ഉള്ളി നീര് ഉപയോഗിക്കുന്നത് ഉത്തമമാണ്. ഉള്ളി ചെറുതായി അരിഞ്ഞെടുത്ത ശേഷം ഒരു മിക്സിയിലിട്ട് കട്ടി കുറഞ്ഞ പേസ്റ്റ് ഉണ്ടാക്കിയെടുക്കുക. ഈ പേസ്റ്റ്ന്റെ കൂടെ 2 തുള്ളി വെളിചെണ്ണയും ചേർത്ത മിക്സ് ചെയ്തു പുരികത്തിൽ പുരട്ടുക. 15 മിനിറ്റിനു ശേഷം ഇത് ചെറു ചൂടുവെള്ളത്തിൽ കഴുകി കളയാം. ഒറ്റ രാത്രി കൊണ്ട് പുരികം വളർത്താം എന്നല്ല പറഞ്ഞു വന്നത്, തുടർച്ചയായി ഉപയോഗം കൊണ്ട് വത്യാസം കാണാൻ സാധിക്കും.

LEAVE A REPLY