ജോലി സ്ഥലത്തെ മിതമായ ഫോണ്‍ ഉപയോഗം മാനസിക പിരിമുറുക്കം കുറയ്ക്കുമെന്ന് പഠനം

ജോലി സ്ഥലത്തെ മിതമായ ഫോണ്‍ ഉപയോഗം മാനസിക പിരിമുറുക്കം കുറയ്ക്കുമെന്ന് പഠനം. ഗാല്‍വേ, മെല്‍ബണ്‍ എന്നീ സര്‍വ്വകലാശാലകള്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് കൗതുകകരമായ ഈ കണ്ടെത്തല്‍. ആരോഗ്യ-സുരക്ഷാ കാരണങ്ങളാല്‍ 1990-കളില്‍ സ്വകാര്യ ഫോണുകളുടെ ഉപയോഗം നിരോധിച്ചിരുന്നു. ഫോണ്‍ നിരോധനം നീക്കിയപ്പോള്‍ ജോലിക്കാരുടെ മാനസികാവസ്ഥയിലും പ്രകടനത്തിലും സുപ്രധാനമായ ചില മാറ്റങ്ങള്‍ കണ്ടെത്തി.

ഈ കണ്ടെത്തലുകള്‍ നിര്‍ണായകമാണെന്നും സാങ്കേതികവിദ്യയും തൊഴില്‍-ജീവിത സന്തുലനവും തമ്മിലുള്ള പരസ്പരബന്ധം മനസ്സിലാക്കാന്‍ബി ഇത് സഹായിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ജോലിസ്ഥലത്ത് സ്മാര്‍ട്ട്ഫോണുകളുടെ നിരോധനം നടപ്പിലാക്കുന്നതിനുപകരം ഒരു പെരുമാറ്റച്ചട്ടം കൊണ്ടുവരികയെന്നതാണ് ഫലപ്രദമായ തന്ത്രമെന്ന് ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഫോണ്‍ ഉപയോഗം അനിയന്ത്രിതമാകുന്നത് ഗുണത്തേക്കാളെറെ ദോഷം ചെയ്യുമെന്നും ഗവേഷകര്‍ വ്യക്തമാക്കി.