ഇന്ത്യയില്‍ സ്തനാര്‍ബുദം ബാധിക്കപ്പെട്ട സ്ത്രീകളുടെ അഞ്ച് വര്‍ഷ അതിജീവന നിരക്ക് 66.4 ശതമാനമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ പഠനത്തില്‍ കണ്ടെത്തി. രാജ്യത്തെ സ്ത്രീകളെ ബാധിക്കുന്ന അര്‍ബുദങ്ങളില്‍ 28.2 ശതമാനവും സ്തനാര്‍ബുദം മൂലമാണ്. കൊല്ലം, തിരുവനന്തപുരം, മുംബൈ എന്നിവിടങ്ങളിലെ 11 ജനസംഖ്യാധിഷ്ഠിത കാന്‍സര്‍ രജിസ്ട്രികളില്‍ നിന്നുള്ള ഡാറ്റാ അടിസ്ഥാനമാക്കിയാണ് ഐസിഎംആര്‍ പഠനം നടത്തിയത്. 2012നും 2015നും ഇടയില്‍ 17,331 സ്തനാര്‍ബുദ കേസുകളാണ് ഈ രജിസ്ട്രികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മിസോറാം, അഹമ്മദാബാദ്-അര്‍ബന്‍, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലെ അഞ്ച് വര്‍ഷ അതിജീവന നിരക്ക് ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നതാണെന്നും പഠനം പറയുന്നു. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ കാന്‍സര്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.