ഒമാനിൽ പനി ബാധിച്ച് മലയാളി ബാലൻ മരിച്ചു

മസ്കറ്റ് : ഒമാനിലെ ബുറൈമിയിൽ പനി ബാധിച്ചതിനെ തുർന്ന്​ മലയാളി ബാലൻ മരിച്ചു. ഇടുക്കി വാഗമൺ സ്വദേശി സെൽവകുമാറിൻറെ മകൻ നെഹ്​മിഹ്​ ആണ്​ മരിച്ചത്​. അഞ്ച്​ വയസായിരുന്നു. പനിയെ തുടർന്ന്​ ബുറൈമി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത് . മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. ബുറൈമി ഇന്ത്യൻ സ്കൂളിൽ ​​​കെ ജി വിദ്യാർഥിയാണ് നെഹ്​മിഹ്​.

LEAVE A REPLY