കേരളത്തില്‍ 5 വര്‍ഷത്തിനിടെ 69 പോലീസുകാര്‍ ആത്മഹത്യ ചെയ്തതായി പഠന റിപോര്‍ട്ടുകള്‍. ജോലി ഭാരവും, കുടുംബ പ്രശ്നങ്ങളാണ് പ്രധാന കാരണങ്ങളായി റിപ്പോര്‍ട്ടില്‍ പറയുന്നത്. പോലീസ് സേനയിലെ ആത്മഹത്യാനിരക്ക് വര്‍ധിച്ചുവരുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കേരള പോലീസ് നടത്തിയ പഠനത്തിലാണ് ഭയാനകമായ വെളിപ്പെടുത്തലുകള്‍ കണ്ടെത്തിയത്. പഠനത്തിന്റെ അടിസ്ഥാനത്തില്‍, പോലീസുകാര്‍ക്കിടയിലെ ആത്മഹത്യകള്‍ പരിഹരിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സംസ്ഥാന പോലീസ് മേധാവിക്ക് കത്തയച്ചു. മാനസിക പിരിമുറുക്കമുള്ളവരും ആത്മഹത്യാ പ്രവണത കാണിക്കുന്നവരുമായ ആളുകളെ കണ്ടെത്തി അവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കണമെന്ന് ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പോലീസുകാര്‍ക്ക് ആഴ്ചതോറുമുള്ള അവധികളും മറ്റു യോഗ്യതയുള്ള അവധികളും നല്‍കാനും എല്ലാ ജില്ലയിലും ആന്റി സ്‌ട്രെസ് ക്ലിനിക്കുകള്‍ ആരംഭിക്കാനും നിര്‍ദ്ദേശത്തിലുണ്ട്.