കൊവിഡ് ഭേദമായവരിൽ ഹൃദ്രോഗ സാധ്യത കൂടുതലെന്ന് പഠന റിപ്പോർട്ട്

കൊവിഡ് ഭേദമായവരിൽ ഹൃദ്രോഗ സാധ്യത കൂടുതലെന്ന് പഠന റിപ്പോർട്ട്. ജപ്പാനിലെ സയന്റിഫിക് ഇൻസ്റ്റിറ്റിയൂഷനായ റികെനിൽ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. ഹൃദയത്തിൽ വൈറസ് കുറേകാലം നീണ്ടുനിൽക്കുമ്പോൾ ഹൃദയ സ്തംഭനത്തിന് കാരണമാകുമെന്ന് പഠനം പറയുന്നു. രോഗം ഭേദമായി രണ്ടു മുതൽ മൂന്നു വർഷത്തിനുള്ളിൽ പ്രശ്‌നങ്ങൾ വരാനാണ് സാധ്യത. അതേസമയം പ്രമേഹം, രക്താതിസമ്മർദ്ദം, കൊളസ്‌ട്രോൾ മുതലായ രോഗങ്ങൾ ഉള്ളവർ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. മോശം ഭക്ഷണരീതിയും, വ്യായാമക്കുറവും, അമിതവണ്ണവും സമ്മർദ്ദവും ഹൃദയത്തിന്റെ ആരോഗ്യം കൂടുതൽ വഷളാക്കുമെന്നു പഠനം പറയുന്നു.