ഇടയ്ക്കിടെ ഉറങ്ങാതിരിക്കുന്നത് വിഷാദത്തെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് പഠനം. നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ഇടയ്ക്കിടെയുള്ള ഉറക്കക്കുറവ് ഹാപ്പി ഹോര്‍മോണായ ഡോപാമൈനിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇതുവഴി തലച്ചോറിനെ ദിവസങ്ങളോളം ഉല്ലാസാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുന്നു എന്ന് പഠനത്തില്‍ പറയുന്നു. എലികളുടെ സ്വഭാവ രീതികളും മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളും പഠിച്ചാണ് ഗവേഷകര്‍ ഈ നിരീക്ഷണത്തിലെത്തിച്ചേര്‍ന്നത്. വിഷാദരോഗത്തില്‍ നിന്ന് മുക്തി നേടാന്‍ മിതമായ ഉറക്കമില്ലായ്മ സഹായിക്കുമെന്ന് കണ്ടെത്തിയെങ്കിലും ഉറക്കം ഒഴിവാക്കുന്നതിന് പകരം വ്യായമം ചെയ്യാന്‍ ശ്രദ്ധിക്കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.