കോഴിക്കോട് IMHANS ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റിനെക്കുറിച്ചുള്ള പരിശീലന പരിപാടി ഒരുക്കുന്നു

കോഴിക്കോട് IMHANS ലെ ശിശു വികസന സേവന വിഭാഗം മെഡിക്കൽ, പാര മെഡിക്കൽ പ്രൊഫഷനലുകൾക്കായി ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റിനെക്കുറിച്ചുള്ള പരിശീലന പരിപാടി ഒരുക്കുന്നു. ട്രാൻസ്-ഡിസിപ്ലിനറി ഇന്ററാക്ടീവ് സെഷനുകൾ ഡിസംബർ ഒന്നാം തിയതി രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ കോഴിക്കോട് ഇംഹാൻസ്, ഗവ. മെഡിക്കൽ കോളേജ് കാമ്പസിൽ സംഘടിപ്പിക്കും. സീനിയർ ഡെവലപ്‌മെന്റ് പീഡിയാട്രീഷ്യൻ ഡോക്ടർ തോമസ് എബ്രഹാം ട്രെയിനിങ് സെഷനുകൾക്ക് നേതൃത്വം നൽകും. നവംബര് 30 നു മുൻപുള്ള രെജിസ്ട്രേഷൻ ഫീ 1000 രൂപയാണ്. ഡിസംബർ 1 നു സ്പോട് രെജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കും. സ്പോട് റെജിസ്ട്രേഷൻ സമയം രാവിലെ 9 മുതൽ വൈകിട്ട് 9 .30 വരെയാണ്. കൂടുതൽ വിവരങ്ങൾക്ക് 9847792924 എന്ന നമ്പറിൽ ബന്ധപെടുക.