ബിഹേവിയര്‍ അഡിക്ഷന്‍ ഇന്റര്‍നെറ്റ് ഗെയിമിങ് എന്ന വിഷയത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ മനസികാരോഗ്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നിംഹാന്‍സ് ബാംഗ്ലൂര്‍, മാനസകേരളം എന്നിവയുമായിച്ചേര്‍ന്നു ബിഹേവിയര്‍ അഡിക്ഷന്‍ – ഇന്റര്‍നെറ്റ് ഗെയിമിങ് എന്ന വിഷയത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. നിംഹാന്‍സ് മനസികാരോഗ്യ വിഭാഗം പ്രൊഫസ്സര്‍ ഡോ.റ്റി. എസ് ജയ്‌സൂര്യ ക്ലാസ്സ് നയിച്ചു. ഡോക്ടറുമാര്‍ , സൈക്കോളജിസ്റ്റുകള്‍ കൗണ്‍സിലറുമാര്‍ , സാമൂഹ്യ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഇന്റര്‍നെറ്റ് ഗെയിമിങ് ഡിസോര്‍ഡര്‍,ആസക്തി എന്നിവയെ എപ്രകാരം സമീപിക്കാം എന്നതായിരുന്നു ശില്പശാലയുടെ മുഖ്യ വിഷയം. പരിപാടിയുടെ ഉദ്ഘാടനം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എസ്.പ്രതാപ് നിര്‍വഹിച്ചു.

LEAVE A REPLY