ഒറ്റ കുത്തിവയ്‌പ്പിൽ രക്തസമ്മര്‍ദ്ദം 6 മാസത്തേക്കു നിയന്ത്രിച്ചു നിർത്താവുന്ന മരുന്ന് കണ്ടെത്തി. പുതിയ കണ്ടെത്തൽ ഫിലാഡല്‍ഫിയയില്‍ നടന്ന അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ സയന്റിഫിക് സെഷന്‍സിലാണ് ശാസ്‌ത്രജ്ഞര്‍ അവതരിപ്പിച്ചത്. സിലബീസിറാന്‍ എന്ന ഈ മരുന്ന് ആന്‍ജിയോടെന്‍സിന്‍ എന്ന രാസപദാര്‍ത്ഥം ഉത്‌പാദിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവിനെയാണ് താൽക്കാലികമായി തടയുകയാണ് ചെയ്യുന്നത്. 394 പേരില്‍ നടത്തിയ പരീക്ഷണത്തിലൂടെയാണ് മരുന്നിന്റെ കാര്യക്ഷമതയും സുരക്ഷയും ഗവേഷകര്‍ ഉറപ്പ് വരുത്തിയത്. ശരാശരി 10 എംഎംഎച്ച്‌ജി വരെയും ചില കേസുകളില്‍ 20 എംഎംഎച്ച്‌ജി വരെയും, രക്തസമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സിലബീസിറാന്റെ ഉപയോഗത്തിലൂടെ സാധിക്കുമെന്ന് പരീക്ഷണത്തിൽ തെളിഞ്ഞു. മരുന്നിനു കാര്യമായ പാര്‍ശ്വഫലങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കാര്യക്ഷമതയെും സുരക്ഷയെയും കുറിച്ച് കൂടുതല്‍ പരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്തി ആവശ്യമായ അനുമതികള്‍ ലഭ്യമായ ശേഷം മാത്രമേ ഈ മരുന്ന് വ്യാപകമായി ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ എന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.